• Evening Update:
    • ജോജു ജോര്‍ജിന്റെ വാഹനം തല്ലി തകര്‍ത്തതിനും അനുമതിയില്ലാതെ റോഡ് ഉപരോധിച്ചതിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. ജോജു അധിക്ഷേപിച്ചെന്ന മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ കേസെടുക്കണോയെന്ന് പരിശോധനകള്‍ക്കുശേഷം തീരുമാനിക്കും. മദ്യപിച്ചാണ് പ്രശ്‌നമുണ്ടാക്കിയതെന്ന ആരോപം തെറ്റാണെന്നു തെളിഞ്ഞതോടെയാണ് പോലീസ് കേസ് എടുക്കുന്നതു പരിശോധിച്ചുമതിയെന്ന് തീരുമാനിച്ചത്.

കൊച്ചി: ഇന്ധനവില വര്‍ദ്ധനവിനെതിരെ വൈറ്റിലയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു സമരം ചെയ്ത കോണ്‍ഗ്രസുകാര്‍ക്കെതിരെ സമരവേദിയില്‍ പൊട്ടിത്തെറിച്ച് നടന്‍ ജോജു ജോര്‍ജ്. സമരത്തിനെതിരെ രോഷാകുലനായി പ്രതിഷേധിച്ചതിനു പിന്നാലെ ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. സ്ഥലത്തെത്തിയ പോലീസ് പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്നും ജോജുവിനെ രക്ഷപ്പെടുത്തി സ്ഥലത്തുനിന്നു കൊണ്ടുപോയി.

കോണ്‍ഗ്രസിന്റെ ഉപരോധം കാരണം വൈറ്റില മുതല്‍ ഇടപ്പള്ളിവരെ വാഹനങ്ങളുശട നീണ്ടനിരയാണ് റോഡില്‍ രൂപപ്പെട്ടത്. വൈറ്റില ഭാഗത്തുനിന്നു വാഹനത്തില്‍ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കു പോകുമ്പോഴാണ് ജോു സമരത്തില്‍ കുടുങ്ങിയത്. താനടക്കമുള്ള യാത്രക്കാര്‍ റോഡില്‍ മണിക്കൂറുകളോളം കുടുങ്ങിയെന്നാരോപിച്ചാണ് ജോജു സമരക്കാര്‍ക്കടുത്തെത്തി പ്രതിഷേധിച്ചത്.

ജോജു മദ്യപിച്ചിരുന്നുവെന്നും മദ്യലഹരിയിലാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നും കെ. സുധാകരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സിനിമാ സ്‌റ്റൈലില്‍ ഷോ കാണിക്കുകയാണ് ചെയ്തതെന്നും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉള്‍പ്പെെട അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കോണ്‍ഗ്രസ് ആരോപണം.

മുന്‍കൂട്ടി പോലീസിനെയും അധികാരികളെയും അറിയിച്ചാണ് സമരം നടത്തിയത്. ജോജു ജോര്‍ജിന്റെ വാഹനത്തില്‍ മദ്യക്കുപ്പികള്‍ ഉണ്ടായിരുന്നു. അത് പോലീസിനു കാട്ടിക്കൊടുത്തു. വാഹനം തല്ലിതകര്‍ത്തതില്‍ പാര്‍ട്ടിക്കു പങ്കില്ല. അതു സമരത്തിനു പിന്തുണയുമായി എത്തിയ ആരോ ചെയ്തതാണെന്നും എറണാകുളം ഡി.സി.സി. അധ്യക്ഷന്‍ മുഹമ്മദ് റിയാസ് പ്രതികരിച്ചു.

താനൊരു പാര്‍ട്ടിക്കും എതിരല്ലെന്നും. എന്നാല്‍ സമരത്തിന്റെ സിസ്റ്റം ഇതല്ലെന്നും ഇവിടെ കിടന്ന് ചത്തുപോയാല്‍ എന്തുചെയ്യുമെന്നും ജോജു ജോര്‍ജ് പ്രതികരിച്ചു. അഞ്ചു വര്‍ഷമായി താണ്‍ മദ്യപാനം നിര്‍ത്തിയിട്ട്. സിനിമാ നടനായതുകൊണ്ട് പ്രതിഷേധിക്കാന്‍ പാടില്ലെന്നുണ്ടോയെന്നും ജോജു ചോദിച്ചു.

മദ്യപിച്ചിരുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ജോജുവിനെ വൈദ്യപരിശോധനയ്ക്കു ഹാജരാക്കി. എന്നാല്‍ താരം മദ്യപിച്ചിരുന്നില്ലെന്നു വ്യക്തമായി.

LEAVE A REPLY

Please enter your comment!
Please enter your name here