മീടൂവിനു പുതിയൊരു തുടക്കം, ഇര താനെന്നു നടന്‍ വിജയ് ബാബു, 400 സ്‌ക്രീന്‍ ഷോട്ടുകള്‍ കൈയിലുണ്ടെന്നു ലൈവില്‍ വെളിപ്പെടുത്തല്‍

തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതി നിഷേധിച്ചും താനാണ് ശരിക്കും ഇരയെന്ന് അവകാശപ്പെട്ടും നടനും നിര്‍ത്താവുമായ വിജയ് ബാബു രംഗത്തെത്ത. രാത്രി വൈകി ഫേസ്ബുക്ക് ലൈവിലെത്തിയാണ് ഇരയുടെ പേരു വെളിപ്പെടുത്തരുതെന്ന നിയമം ലംഘിക്കുന്നുവെന്ന മുഖവുരയോടെ നടന്‍ പ്രതികരിച്ചത്. ഇവിടെ ഇര താനാണെന്നും അതിനല്‍ മീടൂവിന് ഇതു ഒരു ബ്രേക്ക് ആവട്ടെയെന്നും വിജയ് ബാബു പറയുന്നു.

  • ഇര പറയുന്നത് |
    • തന്റെ വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്‌നജങ്ങളില്‍ രക്ഷകനെപ്പോലെ പൊരുമാറി, അതിന്റെ മറവില്‍ ലൈംഗികമായി ചൂഷ്ണം ചെയ്യുകയായിരുന്നുവെന്നാണ് നടിയുടെ നിലപാട്. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചുകൊണ്ട് സ്ത്രീകളെ തന്റെ കെണിയില്‍ വീഴ്ത്തുന്നതായിരുന്നു അയാളുടെ പ്രവര്‍ത്തി രീതി. തുടര്‍ന്നു മദ്യം നല്‍കി, അവശയാക്കി, അതിന്റെ ലഹരിയില്‍ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തു. സെക്‌സില്‍ ഏര്‍പ്പെടാന്‍ സമ്മതം നിഷേധിച്ചത് വിജയ്ബാബുവിനെ സംബന്ധിച്ചിടത്തോളം പ്രശ്‌നമായിരുന്നില്ല. പ്രതിഷേധം അവഗണിച്ച് ഒന്നരമാസത്തിനിടെ, പലതവണ ബലാത്സംഗം ചെയ്തുവെന്നും നടി പറയുന്നു. ഒരു കാറില്‍വച്ച് ഓറല്‍ സെക്‌സിനു നിര്‍ബന്ധിച്ചു. ഒരു ദിവസം ആര്‍ത്തവത്തിലായതിനാല്‍ സെക്‌സ് നിരസിച്ചതിനു വയറ്റില്‍ ബലമായി ചവിട്ടിയെന്നും നടി വെളിപ്പെടുത്തി. നിരവധി പേര്‍ ഇത്തരത്തില്‍ കെണിയില്‍ അകപ്പെട്ടിട്ടുണ്ടെന്നും നടി പറയുന്നു.

തന്റെ കുടുംബവും തന്നെ സ്‌നേഹിക്കുന്നവരും ദു:ഖം അനുഭവിക്കുമ്പോള്‍ എതിര്‍ കക്ഷി സുഖമായിരിക്കുന്നു. തെറ്റ് ചെയ്തിട്ടണ്ടെങ്കില്‍ മാത്രം പേടിച്ചാല്‍ മതിയെന്നും സംഭവത്തില്‍ കൗണ്ടര്‍ കേസും മാനനഷ്ടക്കേസും ഫയല്‍ ചെയ്യുമെന്നും മീടൂ പരാതികളില്‍ ഈ കേസ് ഒരു തുടക്കമാകുമെന്നും വിജയ് ബാബു വ്യക്തമാക്കി. 2018 മുതല്‍ പെണ്‍കുട്ടിയെ അറിയാം. മാര്‍ച്ച് മുതല്‍ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400 ഓളം സ്‌ക്രീന്‍ ഷോട്ടുകളും തന്റെ പക്കലുണ്ട്. പരാതിക്കാരി തനിക്കയച്ചിരുന്ന സന്ദേശങ്ങള്‍ അവരുടെ കുടുംബത്തിന്റെ സങ്കടം കരുതി പുറത്തുവിടുന്നില്ല. അതിനുശേഷം നടന്ന സംഭവങ്ങളും കോടതിയില്‍ പറയുമെന്നാണ് നടന്റെ നിലപാട്.

സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്‌ളാറ്റില്‍ വച്ചു പലതവണ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി മൂന്നു ദിവസം മുമ്പ് എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കുട്ടിയെ 2018 മുതല്‍ അറിയാമെന്നു നടന്‍ പറയുന്നു. 2021 വരെ കുട്ടിയുമായി ഒരു ചാറ്റും ചെയ്തിട്ടില്ല. സെറ്റില്‍ ഉണ്ടായ കാര്യങ്ങള്‍ കണ്‍ട്രോളര്‍ തൊട്ട് നടീനടന്മാര്‍ പറയും. സിനിമയുടെ 100 ദിവസ ആഘോഷപരിപാടിയില്‍ ഈ കുട്ടി പങ്കെടുത്തില്ല. തുടര്‍ന്നാണ് ബന്ധപ്പെട്ടത്. പിന്നാലെ ഡിസംബര്‍ മുതല്‍ കുട്ടി മെസേജ് അയക്കാന്‍ തുടങ്ങി. മാര്‍ച്ചില്‍ കുട്ടിയെ കണ്ടു. കുട്ടി ആരോപിക്കുന്ന ബലാത്സംഗം ആണോ, സമ്മതപ്രകാരമുള്ളതാണോ തുടങ്ങി എല്ലാറ്റിനുമുള്ള ഉത്തരം കൈയ്യിലുണ്ട്. കേസ് കോടതിയില്‍ പോയി കുറേ നാള്‍ കഴിഞ്ഞു ചെറിയ വാര്‍ത്തയായി വിജയ് ബാബു രക്ഷപെട്ടുവെന്നു പറയുന്നതിനോട് താല്‍പര്യമില്ലെന്നും നടന്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here