ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി, യാത്ര കമ്മാരസംഭവത്തിന്റെ പ്രചാരണത്തിന്

0

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപിന് വിദേശത്തുപോവാന്‍ കോടതിയുടെ താല്‍ക്കാലിക അനുമതി. പുതിയ സിനിമയായ കമ്മാരസംഭവത്തിന്റെ പ്രചാരണ പരിപാടികള്‍ക്ക് വേണ്ടി ഈ മാസം 25 മുതല്‍ മെയ് നാലു വരെ ദുബായ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കാനാണ് ദിലീപ് അനുമതി തേടിയത്. 25 മുതല്‍ മേയ് നാലുവരെ വിദേശത്തേക്കു പോകാനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇത് രണ്ടാം തവണയാണ് വിദേശയാത്ര നടത്താന്‍ ദിലീപ് കോടതിയുടെ അനുവാദം ചോദിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here