ലഹരി പടരുന്നു, തെളിവു തന്നാല്‍ നടപടിയെന്ന് മന്ത്രി, നടിമാരും ഉപയോഗിക്കുന്നുവെന്ന് ബാബുരാജ്

0
4

സിനിമാ നിര്‍മ്മാതാക്കള്‍ ഉന്നയിച്ച സിനിമാ മേഖലയിലെ ലഹരി ഉപയോഗം ചര്‍ച്ചയാവുകയാണ്. വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നു പ്രതികരിച്ച മന്ത്രി എ.കെ. ബാലന്‍ ആധികാരമായി തെളിവോടെ പറഞ്ഞാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നു വ്യക്തമാക്കി.

ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതായുള്ള നിര്‍മ്മാതാക്കളുടെ ആരോപണം ശരിവച്ച് അമ്മ എക്‌സിക്യൂട്ടീവ് അംഗം ബാബു രാജും രംഗത്തെത്തി. ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനിമാ സംഘങ്ങളുണ്ടെന്നും നടിമാരില്‍ പലരും ലഹരി ഉപയോഗിക്കുന്നവരാണെന്നും ബാബു രാജ് വെളിപ്പെടുത്തി.

യുവതാരങ്ങളടക്കം നിരവധിപേര്‍ ലഹരിമരുന്നിന് അടിപ്പെട്ടവരാണെന്നും പോലീസ് പരിശോധന നടത്തിയാല്‍ പലരും കുടുങ്ങുമെന്നും താരസംഘടന അമ്മയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗംകൂടിയായ ബാബുരാജ് തുറന്നടിച്ചു.

ഷെയ്ന്‍ നിഗമിന്റെ വിഷയത്തില്‍ ഇടപെടാന്‍ സംഘടനയ്ക്ക് പരിമിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയിലെ എല്ലാമേഖലയിലും ലഹരിമരുന്നു ഉപയോഗം വ്യാപകമാണ്. ഇവ ഉപയോഗിക്കാത്തവരെ ഒന്നിനും കൊള്ളില്ലെന്നാണ് യുവതാരങ്ങളടക്കം കരുതുന്നത്. ഇത്തരക്കാരെ സംഘടനയില്‍നിന്നും പുറത്താക്കാനാണ് അമ്മയുടെ ബൈലോ തിരുത്തിയതെന്നും ബാബുരാജ് ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here