കോഴിക്കോട്: സുഹൃത്തിനുവേണ്ടി യുവതിയുടെ ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷന്‍ കെ. സുദര്‍ശനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. വിദേശത്തുള്ള സുഹൃത്തിനെ സഹായിക്കാനാണ് അസിസ്റ്റന്റ് കമ്മിഷണര്‍ സുഹൃത്തിന്റെ ഭാര്യയുടെ ഫോണ്‍ രേഖകള്‍ ഔദ്യോഗിക ആവശ്യത്തിനെന്ന വ്യാജേന ചോര്‍ത്തിയത്.

അസിസ്റ്റന്റ് കമ്മിഷണര്‍ നല്‍കിയ രേഖകള്‍ ഭര്‍ത്താണ് മറ്റുള്ളവര്‍ക്ക് കൈമാറിയെന്നാണ് യുവതിയുടെ ആരോപണം. ജില്ലാ പോലീസ് മേധാവിക്കു യുവതി നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ എസ്.പി. ഐ.ജിക്കും ഡി.ജി.പിക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെയാണ് വകുപ്പുതല അന്വേഷണത്തിന് ഡി.ജി.പി നിര്‍ദേശിച്ചിരിക്കുന്നത്.

സിറ്റി പരിധിയിലെ മറ്റൊരു കേസിലെ പ്രതികളുടെ സി.ഡി.ആര്‍ എടുക്കുന്നതിനൊപ്പം യുവതിയുടെ ഫോണ്‍ നമ്പര്‍ കൂടി ചേര്‍ത്തു ശേഖരിക്കുകയായിരുന്നുവെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here