ഡല്‍ഹി: ലഖിംപുര്‍ ഖേരിയിലെ സംഘര്‍ഷത്തിനിടെ, കര്‍ഷകര്‍ക്കു നേരെ കാര്‍ ഓടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അറസ്റ്റില്‍. 10 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കൊലപാതകം, ഗൂഢാലോചന, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കര്‍ഷകര്‍ക്കിടയിലേക്കു വാഹനങ്ങള്‍ ഇടിച്ചു കയറ്റല്‍ തുടങ്ങി എട്ടോളം വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ആശിഷിനെ കോടതിയില്‍ ഹാജരാക്കും. സംഭവം നടക്കുന്ന സമയം താന്‍ സ്ഥലത്തില്ലെന്ന് അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ച ആശിഷ് ഇതുസാധൂകരിക്കുന്ന സാക്ഷി മൊഴികളും വീഡിയോകളും ഹാജരാക്കിയെന്നാണ് വിവരം.

കേസിനോടുള്ള യു.പി സര്‍ക്കാരിന്റെ സമീപനത്തിലും പ്രത്യേക അന്വേഷണ സംഘത്തിന്റെ കാര്യത്തിലും സുപ്രിം കോടതി അതൃപ്തി അറിയിച്ചതിനു പിന്നാലെയാണ് ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആശിഷിനു സമന്‍സ് അയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here