വീട് ആക്രമിച്ച കേസില്‍ പിടിക്കപ്പെട്ട പ്രതി മരിച്ചു, പോലീസ് മര്‍ദ്ദനമെന്ന് ബന്ധുക്കള്‍

0

കൊച്ചി: വരാപ്പുഴയില്‍ വീട് ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാള്‍ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചു. മരണമടഞ്ഞ ശ്രീജിത്തിനെതിരായ മര്‍ദ്ദനത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ നേരത്തെ കേസ് എടുത്തിരുന്നു.
ഉത്സവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ശ്രീജിത്തടക്കമുള്ളവര്‍ വാസുദേവന്‍ എന്നയാളുടെ വീട് തകര്‍ക്കുകയും ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വാസുദേവന്‍ ആത്മഹത്യ ചെയ്തു. ആ സംഭവത്തിലാണ് ശ്രീജിത്തടക്കം പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ശ്രീജിത്തിനെ പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here