അഭിമന്യുവിന്റെ കൊലപാതകം: പ്രധാന പ്രതി മുഹമ്മദ് പിടിയില്‍

0

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി മുഹമ്മദ് പിടിയിലായി. ക്യാംപസ് ഫ്രണ്ട് മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റാണ് മുഹമ്മദ്.

കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. കൊലപാതകം നടക്കുന്ന ദിവസം രാത്രിയില്‍ അഭിമന്യൂവിനെ കോളജിലേക്ക് വിളിച്ചുവരുത്തിയത് മുഹമ്മദാണ്.

കേസുമായി ബന്ധപ്പെട്ട മറ്റു നാലുപേരെ കൂടി ഇന്നു കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഹമദിനെ പിടികൂടിയതോടെ കൃത്യത്തില്‍ പങ്കെടുത്ത മറ്റ് പ്രതികളെ കൂടി കണ്ടെത്താന്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here