അഭിമന്യുവിന്റെ കൊലപാതകക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു, അഭിമന്യുവിനെ കുത്തിയത് ഷഹീം

0

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകക്കേസില്‍ അന്വേഷണസംഘം ആദ്യകുറ്റപത്രം സമര്‍പ്പിച്ചു.
പളളുരുത്തി സ്വദേശി ഷഹീമാണ് അഭിമന്യുവിനെ വധിച്ചതെന്നാണ് കണ്ടെത്തല്‍. കൃത്യത്തില്‍ പങ്കെടുത്തവരും സംഭവ സമയം മഹാരാജാസ് കോളജ് പരിസരത്തുണ്ടായിരുന്നവരുമായ 19 പ്രതികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും പോപ്പുലര്‍ ഫ്രണ്ട് നേതാവുമായ മുഹമ്മദാണ് ഒന്നാം പ്രതി. പളളുരുത്തി സ്വദേശി ഷഹീമാണ് അഭിമന്യുവിനെ കുത്തിയത്.

മൊഴികളും ശാസ്ത്രീയ രേഖകളുമടക്കം 1500 പേജുകള്‍ വരുന്നതാണ് എറണാകുളം ജുഡീഷ്യല്‍ ഫാസ്റ്റ് കഌസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ആദ്യ കുറ്റപത്രം.

LEAVE A REPLY

Please enter your comment!
Please enter your name here