പള്‍സറിന്റെ വക്കാലത്ത് ആളൂര്‍ ഒഴിഞ്ഞു, കേസ് കേള്‍ക്കാര്‍ വനിതാ ജഡ്ജിയില്ല

0

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയുടെ വക്കാലത്ത് അഡ്വ. ആളൂര്‍ ഒഴിഞ്ഞു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കാലത്ത് ഒഴിയുന്നകാര്യം ആളൂര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍, ആരാണ് സ്വാധീനിക്കുന്നതെന്ന് ആളൂര്‍ വ്യക്തമാക്കിയില്ല.

അതേസമയം, കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന് നടിയുടെ അപേക്ഷ അംഗീകരിച്ചില്ല. ജില്ലയിലെ സെഷന്‍സ് കോടിയിലോ അഡീഷണല്‍ സെഷന്‍സ് കോടതികളിലോ വനിതാ ന്യായാധിപന്‍മാരില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, പ്രോസിക്യൂഷനൊപ്പം നടിയുടെ അഭിഭാഷകനെ കൂടി കേസില്‍ ഉള്‍പ്പെടുത്താന്‍ കോടതി അനുവദിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here