കാമുകന്‍ പകര്‍ത്തിയ രംഗങ്ങള്‍ കാട്ടി 10-ാം ക്ലാസുകാരിയെ ഒമ്പതംഗ സംഘം പീഡിപ്പിച്ചത് ഒരു വര്‍ഷം

0

മുംബൈ: പ്രണയം നടിച്ച് പതിനഞ്ചുകാരിയെ വശപ്പെടുത്തിയ ശേഷം സ്വകാര്യ രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. ഈ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തിയ കാമുകന്റെ കൂട്ടാളികളും ലൈംഗികമായി ഉപയോഗിച്ചു. പീഡനം ഒരു വര്‍ഷത്തോളം സഹിച്ച പത്താം ക്ലാസുകാരി ഒടുവില്‍ എല്ലാം തുറന്നു പറഞ്ഞു.
പീഡനം സഹിക്കാതായതോടെ പെണ്‍കുട്ടി ദിവസവേതനക്കാരായ മാതാപിതാക്കളോടാണ് ആദ്യം വിവരങ്ങള്‍ പറഞ്ഞത. പിന്നാലെ പോലീസിനും മൊഴി നല്‍കി. ഒമ്പതംഗ സംഘത്തിലെ ആറു പേരെ പോലീസ് പിടിയിലായി. മൂന്നു പേര്‍ക്കായി പോലീസ് അന്വേഷണം പുരോഗമിക്കുന്നു. കൂടുതല്‍ പേര്‍ക്ക് വീഡിയോ അയച്ചുകൊടുക്കപ്പെടുമെന്ന ഭയത്തില്‍ ഒരുവര്‍ഷത്തോളമാണ് കുട്ടി പീഡനം സഹിച്ചത്. വിലേ പാര്‍ലെ പോലീസ് സ്‌റ്റേഷനാണ് പോസ്‌കോ നിയമം അടക്കം ഉള്‍പ്പെടുത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here