സരിതയുടെ കത്തിനു പിന്നില്‍ കെ ബി ഗണേഷ് കുമാര്‍: ഫെനി ബാലകൃഷ്ണന്‍

0

കൊച്ചി: സരിതയുടെ കത്തിനു പിന്നില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയാണെന്ന് സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. തമ്പാനൂര്‍ രവിയെ വിളിച്ചിട്ടുണ്ട്. അദ്ദേഹത്തെ നേരത്തെ മുതല്‍ അറിയാം. എന്നാല്‍ സോളാര്‍ വിഷയം പറയാനല്ല വിളിച്ചത്. മുഖ്യമന്ത്രിയെയും വിളിച്ചിട്ടുണ്ട്. എന്നാല്‍ സോളാര്‍ വിഷയം സംബന്ധിച്ച് സംസാരിച്ചിട്ടില്ല. സരിത പറഞ്ഞിട്ടും തമ്പാനൂര്‍ രവിയെ വിളിച്ചിട്ടുണ്ട്. സരിതയുടെ രഹസ്യമൊഴിയിലെ ഉന്നതരുടെ പേരുകള്‍ പറയാനാവില്ലെന്നും ഫെനി കമ്മീഷനോട് പറഞ്ഞു. സരിതയ്ക്ക് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് നല്‍കിയിട്ടുണ്ട്. സരിത പലരെയും ബ്ലാക്‌മെയില്‍ ചെയ്തിട്ടുണ്ട്. അതിനാലാണ് സരിതയുടെ വക്കാലത്ത് ഒഴിഞ്ഞത്. സരിത കോടതിയില്‍ പറഞ്ഞ കാര്യങ്ങളല്ല പുറത്തു പ്രചരിക്കുന്നതെന്നും ഫെനി വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here