കോഴിക്കോട്: സോളാര്‍ തട്ടിപ്പു കേസില്‍ സരിതാ നായര്‍ക്ക് ആറു വര്‍ഷം കഠിന തടവ്. 40,000 രൂപ പിഴ അടയ്ക്കാനും കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ചു.

സോളാര്‍ പാനല്‍ സ്ഥാപിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്തു അബ്ദുള്‍ മജീദിന്റെ കൈയില്‍ നിന്നു 42 ലക്ഷം തട്ടിയെന്ന കസബ പോലീസിന്റെ കേസിലാണ് വിധി. കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ ക്വാറന്റൈനില്‍ ആയതിനാല്‍ ഇയാളുടെ ശിക്ഷ വിധിച്ചിട്ടില്ല. മൂന്നാം പ്രതി മണിമോനെ വെറുതെ വിട്ടു. കേസില്‍ ഹാജരാകാതിരുന്ന സരിതയെ കഴിഞ്ഞ ദിവസം തിരുവനന്തപുരം പോലീസ് അറസ്റ്റ് ചെയ്ത് ഹാജരാക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here