പാലക്കാട് | ചാലിശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 50 വര്‍ഷം കഠിനതടവ്. ചാലക്കുടി കണ്ണോളി വീട്ടില്‍ ഷിജുവിനു (42) പട്ടാമ്പി അതിവേഗ കോടതി ഒന്നേകാല്‍ ലക്ഷംരൂപ പിഴയും ചുമത്തി. വിവിധ വകുപ്പുകളിലായാണ് കഠിനതടവ്.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി ഷിജു. 2019 ലാണ് കേസിനാസ്പദമായ സംഭവം. പിതാവുമായുള്ള സൗഹൃദം മുതലെടുത്ത്, വീട്ടില്‍ ആളില്ലാത്ത സമയത്ത് എത്തുകയും പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നുമാണ് കണ്ടെത്തല്‍.