കാറില്‍ പോയ കുടുംബത്തിനെതിടെ സീരിയര്‍ നടിമാരുടെ പരാക്രമം

0

kochi actressകൊച്ചി: കൈക്കുഞ്ഞുമായി കാറില്‍ യാത്ര ചെയ്ത അഭിഭാഷകനും കുടുംബത്തിനും നേരെ ബൈക്കിലെത്തിയ സീരിയല്‍ നടിമാരുടെ കൈയേറ്റം. പിന്നാലെ ഗതാഗത തടസവും.

എറണാകുളം കതൃക്കടവ് പമ്പ് ജംഗ്ഷനു സമീപം ഇന്നലെ വൈകുന്നേരമാണ് സംഭവം. മുന്നില്‍ പോയ ഓട്ടോറിക്ഷ പെട്ടെന്ന് തിരിഞ്ഞപ്പോള്‍ പിന്നാലെ വന്ന കാര്‍ ബ്രേക്കിട്ടു. കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കൈക്കുഞ്ഞുമായി മുന്‍സീറ്റിലിരുന്ന സ്ത്രീയെ അടിച്ചു. കൈ തട്ടി മാറ്റിയതിനാല്‍ കൈക്കുഞ്ഞിനു കൊണ്ടില്ല.

ഹൈക്കോടതി അഭിഭാഷകന്‍ പി. പ്രജിത്, ഭാര്യ ശ്രീജ രണ്ടു മക്കള്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. സാന്ദ്ര ശേഖര്‍ (26), എം. അജിത (25), ശ്രീല പത്മനാഭന്‍ (30) എന്നിവരാണ് പിടിലായത്. ഒരു ബൈക്കിലാണ് മുന്നു പേര്‍ സഞ്ചരിച്ചിരുന്നത്. ബൈക്കില്‍ നിന്ന് മൂന്നു ബിയര്‍ കുപ്പികളും പിടിച്ചെടുത്തു. യുവതികള്‍ സിനിമാ സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here