തിരുവനന്തപുരം: മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളിക്ക് പങ്കെന്ന് എഫ്ഐആര്‍. വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെ ആരോപണ വിധേയരായ അഞ്ചു പേര്‍ക്കുമെതിരെ തെളിവുണ്ടെന്നും ഉദ്യോഗസ്ഥ തലത്തില്‍ ഗൂഢാലോചനയും സാമ്പത്തിക ക്രമക്കേടും നടന്നിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തില്‍ തെളിവ് ലഭിച്ചതായി എഫ്.ഐ.ആര്‍. വ്യക്തമാക്കുന്നു.

വെള്ളാപ്പള്ളി സമര്‍പ്പിച്ച ധനവിനിയോഗ പട്ടികയില്‍ വ്യാപകമായ ക്രമക്കേടുണ്ടെന്നും ക്രമക്കേട് കണ്ടെത്തിയിട്ടും പിന്നോക്ക വികസന കോര്‍പ്പറേഷന്‍ പണം അനുവദിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇല്ലാത്ത സംഘങ്ങള്‍ക്ക് പണം പണം നല്‍കിയയെന്നും രേഖകള്‍ വ്യക്തമാക്കുന്നു. തട്ടിപ്പിനായി ഉദ്യോഗസ്ഥ തലത്തില്‍ വന്‍ ഗൂഢാലോചന നടത്തിയതായി വിജിലന്‍സ് കണ്ടെത്തി. വെളളാപ്പളളി നേടേശനെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിനൊപ്പം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കൂടാതെ ഡോ.എം.എന്‍ സോമന്‍, കെ.കെ മഹേഷ്, ദിലീപ്കുമാര്‍, നജീബ് എന്നിവരാണ് മറ്റു പ്രതികള്‍. പ്രതികള്‍ക്കെതിരെ സാമ്പത്തിക തിരിമറി, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here