കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്തിലെ കല്ല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ രാവിലെ ആറിനു തുടങ്ങി.

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ബൈക്കിനെ പിന്തുടര്‍ന്നെത്തിയ മൂന്നംഗ സംഘം കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ജോഷി എന്ന ശരത് (27), കിച്ചു എന്ന കൃപേഷ് (21) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. അടിച്ചുവീഴ്്ത്തിയശേഷം കുറ്റിക്കാട്ടിലേക്കു വലിച്ചുകൊണ്ടുപോയി മാരകമായി വെട്ടുടയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൃപേഷ് സ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശരത് ലാലിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നു മംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റുന്നതിനിടെയാണ് മരിച്ചത്. സി.പി.എം കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്ന സ്ഥലമാണ് പെരിയ.

സംസ്ഥാന വ്യവപകമായി വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തതോടെ സാധാരണ ജീവിതത്തെ മിന്നല്‍ പണിമുടക്ക് പൂര്‍ണ്ണമായും ബാധിച്ച സ്ഥിതിയാണ്. ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യക്തമാക്കി വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here