ജയന്തന് സസ്‌പെന്‍ഷന്‍

0

തൃശൂര്‍: വടക്കാഞ്ചേരിയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിലെ മുഖ്യപ്രതിയും നഗരസഭാ കൗണ്‍സിലറുമായ പി.എന്‍.ജയന്തനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്യാന്‍ സിപിഎം തീരുമാനം. ഏരിയകമ്മറ്റിയുടെ നിര്‍ദ്ദേശം ജില്ലാസെക്രട്ടറിയേറ്റിന് കൈമാറി. ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോ.സെക്രട്ടറിയും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ് ജയന്തന്‍. ഈ രണ്ടുചുമതലകളില്‍ നിന്നും ഒഴിവാക്കും. പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യും.കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടില്ല. ജയന്തനും സഹോദരനും  ഉള്‍പ്പടെ നാലുപേര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് കഴിഞ്ഞദിവസം യുവതി വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here