മീററ്റ്: പ്രാക്ടിക്കല്‍ പരീക്ഷയ്‌ക്കെന്ന വ്യാജേന വിദ്യാര്‍ത്ഥിനികളെ രാത്രി സ്‌കൂളിലേക്ക് വിളിച്ചുവരുത്തി അധ്യാപകന്റെ വക പീഡനം. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ സ്വകാര്യ സ്‌കൂളില്‍ 17 വിദ്യാര്‍ത്ഥിനികളെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായാണ് പരാതി.

അധ്യാപകന്റെ നിര്‍ദേശാനുസരണം രാത്രി സമയത്തും സ്‌കൂളില്‍ തങ്ങിയ സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് ദുരനുഭവം. നവംബര്‍ 17ന്, ക്ലാസിലിരുന്ന വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കിയ ശേഷമായിരുന്നു പീഡനം. അന്നുരാത്രി സ്‌കൂളില്‍ തങ്ങിയ കുട്ടികള്‍ പിറ്റേദിവസമാണ് വീടുകളില്‍ തിരിച്ചെത്തിയത്. ക്ലാസില്‍ നടന്ന കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ വിദ്യാര്‍ഥികളെ കൊന്നുകളയുമെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ സ്‌കൂള്‍ ഉടമയായ അധ്യാപകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരേ കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here