പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് അമ്മയാക്കിയ വൈദികന്‍ കസ്റ്റഡിയില്‍

0

പേരാവൂര്‍: വൈദികന്റെ പീഡനത്തിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കുഞ്ഞിന് ജന്മം നല്‍കി. കൊട്ടിയൂര്‍ സ്വദേശിനിയായ 16 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പേരാവൂര്‍ പോലീസ് നീണ്ടുനോക്കിയിലെ പള്ളി വികാരി റോബിന്‍ വടക്കുഞ്ചേരിക്കെതിരെ കേസെടുത്തു.  ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

റോബിന്‍ വടക്കുഞ്ചേരി മാനേജരായ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ ദിവസം ചൈല്‍ഡ്‌ലൈനില്‍ ലഭിച്ച അജ്ഞാത ഫോണ്‍കോളാണ് വിവരം പുറത്തറിയിച്ചത്. ഫോണ്‍ വന്നതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തി, പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here