12 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി, ദമ്പതികള്‍ക്കു പിന്നാലെ മുഖ്യപ്രതിയും അറസ്റ്റില്‍

0
5

കൊച്ചി: പന്ത്രണ്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കൂട്ടുനിന്ന ദമ്പതികളും മുഖ്യപത്രിയും പിടിയില്‍. കേസിലെ മുഖ്യപ്രതിയെയും പോലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി വടുതലയില്‍ പെണ്‍കുട്ടിയും കുടുംബവും വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരായ വര്‍ഷ (19), ബിബിന്‍ (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വീടിന്റെ മുകളിലത്തെ നിലയില്‍ താമസിക്കുമ്പോഴാണ് പീഡനവും അതിന്റെ ചിത്രീകരണവും ഉണ്ടായത്. വീട്ടുടമസ്ഥരുടെ കടയില്‍ സഹായിയായിരുന്ന വടുതല സ്വദേശി ലിതിന്‍ കഴിഞ്ഞ ജൂണിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവമറിച്ച വര്‍ഷയും ബിബിനും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നാണ് കേസ്.

ദൃശ്യങ്ങളുടെ പേരില്‍ ലിതിന്‍ പെണ്‍കുട്ടിയെ വീണ്ടും ലൈംഗിക പീഡനത്തിന് ഇരയാക്കി. ഭീഷണി തുടര്‍ന്നപ്പോള്‍ പെണ്‍കുട്ടി മാതാപിതാക്കളോട് കാര്യം പറഞ്ഞു. വീട്ടില്‍ നിന്ന് താമസം മാറിയശേഷം കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here