ചെന്നൈ: സി.ബി.ഐ കസ്റ്റഡിയില്‍ നിന്ന് 45 കോടി രൂപയുടെ 103 കിലോ സ്വര്‍ണം കാണാനില്ല. വിഷയത്തില്‍ ഇടപെട്ട മദ്രാസ് ഹൈക്കോടതി സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തമിഴ്നാട് പോലീസിനോട് നിര്‍ദേശിച്ചു. അന്വേഷണത്തെ ചോദ്യം ചെയ്ത സി.ബി.ഐ അഭിഭാഷകന്റെ വാദശെത്ത കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. പോലീസ് അന്വേഷണം സി.ബി.ഐയുടെ അന്തസിനു കോട്ടം വരുത്തുന്നതാണെന്ന അഭിഭാഷകന്റെ വാദം കോടതി തള്ളുകയും ചെയ്തു.
അന്വേഷണം സി.ബി.ഐയെ സംബന്ധിച്ചിടത്തോളം ഒരു അഗ്നി പരീക്ഷയായിരിക്കുമെന്ന് നിരീക്ഷിച്ച കോടതി അവരുടെ കൈകള്‍ സീതയെപ്പോലെ ശുദ്ധമാണെങ്കില്‍ അവര്‍ കൂടുതല്‍ തിളക്കത്തോശട പുറത്തുവരുമെന്നും പറഞ്ഞുവച്ചു. ഇല്ലെങ്കില്‍ അവര്‍ അന്വേഷണത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.