സ്വര്‍ണ വ്യാപാരിയെ ആക്രമിച്ചു, 1.4 കിലോ സ്വര്‍ണം തട്ടി

0

തിരുവനന്തപുരം: ശ്രീവരാഹത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വര്‍ണം കവര്‍ന്നു. മുട്ടത്തറ സ്വദേശി ബിജുവില്‍ നിന്നാണ് ഒന്നര കോടി രൂപ വിലമതിക്കുന്ന 1.4 കിലോ സ്വര്‍ണം കവര്‍ന്നത്. തൃശൂരില്‍ നിന്നു സ്വര്‍ണം ശേഖരിച്ച് കുഴിത്തുറയിലേക്കുള്ള കടയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.

ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. തൃശൂരില്‍ നിന്ന് ഗുരുവായൂര്‍ എക്‌സ്പ്രസില്‍ തിരുവനന്തപുരത്ത് എത്തിയ ബിജു തമ്പാനൂരില്‍ നിന്നു കാറിലാണ് കുഴിത്തുറയിലേക്ക് തിരിച്ചത്. ശ്രീവരാഹത്തുവച്ചാണ് എതിരെ ഒരു സംഘം കാറിലെത്തി ആക്രമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here