പെരിയയില്‍ ബോംബേറ്: കൃപേഷിന്റയും ശരത്തിന്റെയും സുഹൃത്തിന്റെ വീട് ആക്രമിച്ചു

0

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനുനേരെ ആക്രമണം. അടുത്തിടെ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും സുഹൃത്തായ ദീപു കൃഷ്ണന്റെ വീടിനു നേരെയാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ സ്റ്റീല്‍ ബോംബെറിഞ്ഞത്. സംഭവസമയത്ത് ദീപുവും കുടുംബവും വീട്ടിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ല. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സി.പി.എമ്മാണ് ആക്രമണത്തിനു പിന്നിലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here