കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതി ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായെന്ന് ബന്ധുക്കള്‍. നിലമേല്‍ കൈതത്തോട് സ്വദേശിനി വിസ്മയ (24)യുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ സോഷ്യല്‍ മീഡിയയിലും അമര്‍ഷം പുകയുകയാണ്.

കഴിഞ്ഞ ദിവസം ഭര്‍ത്താവ് മര്‍ദ്ദിച്ചതായി സഹോദരന് അയച്ച വാട്‌സ്ആപ്പ് സന്ദേശത്തില്‍ വിസ്മയ വെളിപ്പെടുത്തിയിരുന്നു. മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചു നല്‍കി. വിവാഹസമയത്ത് സ്ത്രീധനമായി നല്‍കിയ കാര്‍ കൊള്ളില്ലെന്ന് പറഞ്ഞായിരുന്നു ഭര്‍ത്താവ് കിരണ്‍കുമാര്‍ മര്‍ദ്ദിച്ചതെന്നാണ് വിസ്മയ പറഞ്ഞിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം നാലോടെയാണ് വിസ്മയ ഇതെല്ലാം വിശദീകരിച്ച് സന്ദേശങ്ങളയച്ചത്. എന്നാല്‍, അതു കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍ കുമാറും വിസ്മയയും വിവാഹിതരായത്. വിവാഹത്തിനുശേഷം ഇവര്‍ തമ്മില്‍ നേരത്തെയെും പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇടയ്ക്കു സ്വന്തം വീട്ടിലേക്കുപോയ വിസ്മയെ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്താണ് കിരണ്‍ മടക്കിക്കൊണ്ടുപോയത്. വിസ്മയെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here