തിരുവനന്തപുരം | സ്ത്രീയെ നടുറോഡില്‍ വെട്ടിക്കൊന്ന കേസിലെ പ്രതി ജയിലില്‍ തൂങ്ങിമരിച്ചു. പൂജപ്പുര ജില്ലാ ജയിലിൽ രാത്രി രണ്ടോടെയാണ് റിമാന്‍ഡ് പ്രതിയായ രാജേഷ് ആത്മഹത്യ ചെയ്തത്. ധരിച്ചിരുന്ന മുണ്ട് ഉപയോഗിച്ച് ശുചുമുറിയില്‍ തൂങ്ങിമരിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. ജയില്‍ അധികൃതര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് വഴയിലയില്‍ തിരക്കുള്ള റോഡില്‍വച്ച് പങ്കാളിയായ സിന്ധുവിനെ രാജേഷ് വെട്ടിക്കൊലപ്പെടുത്തിയത്. റോഡില്‍ വെട്ടേറ്റുവീണ സിന്ധുവിനെ (50) നാട്ടുകാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പത്തനംതിട്ട സ്വദേശിയായ രാജേഷും സിന്ധുവും വഴയിലയില്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഭാര്യയും കുട്ടികളുമുള്ള രാജേഷ്, സിന്ധുവുമായി അടുപ്പത്തിലായതോടെ പത്തനംതിട്ടയില്‍നിന്ന് തിരുവനന്തപുരത്ത് എത്തി ഒരുമിച്ച് താമസിക്കുകയായിരുന്നു.
vazhayila murder accused found dead in poojappura jail