സൂറത്ത് | എല്ലാ കള്ളന്മാര്ക്കും മോദി എന്നു പേരുള്ളത് എന്തുകൊണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന തിരിച്ചടിച്ചു. ഇതിനെതിരെ നല്‍കപ്പെട്ട മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടു വര്‍ഷം തടവു ശിക്ഷ വിധിച്ചു.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയില്‍ വച്ചായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. ഐ.പി.സി 499, 500 വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്നു കോടതി വിധിച്ചത്. രാഹുലിനു രാജ്യം അനുവദിച്ച കോടതി ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്ക് തടഞ്ഞിട്ടുമുണ്ട്. രണ്ടു വര്‍ഷത്തെ ശിക്ഷ ശരിവയ്ക്കപ്പെട്ടാല്‍ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നിന്നു അയോഗ്യനാകും.
വിധി പറയുമ്പോള്‍ രാഹുല്‍ കോടതിയില്‍ ഹാജരായിട്ടുണ്ടായിരുന്നു. പരാമര്‍ശനം തനിക്കും വ്യക്തിപരമായി മാനഹാനി ഉണ്ടാക്കുന്നതാണെന്നു വ്യക്തമാക്കിയാണ് പൂര്‍ണേഷ് മോദി കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ സ്‌റ്റേ രണ്ടാഴ്ച മുമ്പ് നീക്കപ്പെട്ടതോടെയാണ് കേസില്‍ ചീഫ്് മജിസ്‌ട്രേറ്റ് കോടതി വിധി പറഞ്ഞത്.