തിരുവനന്തപുരം | പാറശാല ഷാരോൺ രാജിനെ വധിക്കാൻ കാമുകി ഗ്രീഷ്മ അഞ്ചു തവണ ശ്രമം നടത്തിയെന്ന് പോലീസ്. കൊലപ്പെടുത്തിയത് 10 മാസത്തെ ആസൂത്രണത്തിനു ശേഷമാണെന്ന് വ്യക്തമാക്കുന്ന കുറ്റപത്രം തയാറായി. ഗൂഗിൾ നോക്കിയാണ് ജ്യൂസ് ചലഞ്ച് തിരഞ്ഞെടുത്തത്. ഭർത്താവ് മരിക്കുമെന്ന ജാതകദോഷം നുണക്കഥയാണെന്നും കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകം നടന്ന് 73 ദിവസമാകുമ്പോഴാണ് കുറ്റപത്രം തയാറാകുന്നത്. ഡിവൈഎസ്പി എ.ജെ.ജോണ്‍സന്റെ നേൃത്വത്തിലുള്ള പൊലീസ് സംഘം തയാറാക്കിയ കുറ്റപത്രം അടുത്തയാഴ്ച കോടതിയിൽ സമർപ്പിക്കും.
ഇരുവരുടെയും രണ്ടുവർഷത്തെ ചാറ്റുകളും ഡിലീറ്റ് ചെയ്ത ശബ്ദങ്ങളും ചിത്രങ്ങളും ഉൾപ്പെടെ ആയിരത്തലധികം ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമലകുമാരൻ നായർ എന്നിവർക്ക് കൃത്യത്തിൽ തുല്ല്യ പങ്കാണുള്ളതെന്നും കുറ്റപത്രത്തിൽ പറയുന്നു.
കഴിഞ്ഞ ഒക്ടോബർ 14ന് ഗ്രീഷ്മ നൽകിയ കഷായവും ജ്യൂസും കുടിച്ച് ആരോഗ്യസ്ഥിതി വഷളായ ഷാരോൺ മരിച്ചത് ഒക്ടോബർ 25നാണ്. ബന്ധത്തിൽനിന്ന് പിൻമാറാൻ ഷാരോൺ തയാറാകാത്തതിനെ തുടർന്ന് വിഷം നൽകിയെന്നാണ് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞത്.
Parasalla Sharon Raj Murder Case Charge sheet