പി എഫ് ഐയുടെ വേരുകൾ തേടി എൻ.ഐ.എ., സംസ്ഥാനത്ത് വ്യാപക റെയ്ഡ്

കൊച്ചി | പി എഫ് എ ബന്ധുമുണ്ടായിരുന്ന രണ്ടാം നിര നേതാക്കളുടെ വീടുകളിൽ സംസ്ഥാന വ്യാപകമായി എൻ.ഐ.എ റെയ്ഡ്. ഡൽഹിയിൽ നിന്നെത്തിയ പ്രത്യേക സംഘമാണ് സംസ്ഥാന പോലീസിന്റെ സഹായത്തോടെ പരിശോധന നടത്തുന്നത്.

പിഎഫ്ഐക്ക് ഫണ്ട് ചെയ്തവരെയും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തവരെയും എന്‍ഐഎ നിരീക്ഷിക്കുന്നുണ്ട്. പുലര്‍ച്ചെയാണ് പരിശോധന തുടങ്ങിയത്. സംസ്ഥാന വ്യാപകമായി 56 ഇടങ്ങളിലാണ് റെയ്ഡ്.

കൊച്ചിയില്‍ ആലുവ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. റൂറൽ ജില്ലയിൽ മാത്രം 12 ഇടങ്ങളിൽ പരിശോധന നടന്നു. കുഞ്ഞുണ്ണിക്കരയിലെ വിവിധ പിഎഫ്ഐ നേതാക്കളുടെ വീടുകളില്‍ സംഘം എത്തി. കുഞ്ഞുണ്ണിക്കരയില്‍ മുഹ്സിന്‍, ഫായിസ് എന്നിവരുടെ വീടുകളിൽനിന്നു തെളിവു ശേഖരിച്ചു. ആലപ്പുഴയില്‍ നാലിടത്തും പരിശോധന നടന്നു. തിരുവനന്തപുരം, കൊല്ലം, മലപ്പുറം തുടങ്ങിയ ജില്ലകളിലും പരിശോധനയുണ്ട്. പിഎഫ്ഐ നേതാക്കള്‍ ഭീകരപ്രവര്‍ത്തനത്തിന് യോഗം ചേര്‍ന്നെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനകളെന്നാന്ന് സുചന.

NIA raids in offices, homes of banned PFI Kerala leaders

LEAVE A REPLY

Please enter your comment!
Please enter your name here