ലോക്ഡൗണ്‍ കാലത്ത് ഭാര്യയെ വീട്ടിലാക്കിയിട്ട് സഹപ്രവര്‍ത്തകയോടൊപ്പം ദാമ്പത്യം തുടങ്ങിയ ഭര്‍ത്താവ് ഇനി രണ്ടു പേരെയും നോക്കണം. മൂന്നു ദിവസം വീതം ഓരോ ഭാര്യമാര്‍ക്കൊപ്പം കഴിയാനും ഞായറാഴ്ചയില്‍ സ്വയം തീരുമാനമെടുക്കാനും ധാരണയായി.
ഗുരുഗ്രാമില്‍ എഞ്ചിനിയറായി ജോലി ചെയ്യുന്ന യുവാവ് 2018 ലാണ് ആദ്യം വിവാഹിതനാകുന്നത്. ഇതില്‍ ഒരു കുഞ്ഞുണ്ട്. ലോക്ഡൗണ്‍ സമയത്ത് ഭാര്യയ്‌ക്കൊപ്പം ഗ്വാളിയാറിലേക്ക് പോയ ഇയാള്‍ ജോലി സ്ഥലത്തേക്കു മടങ്ങിയത് തനിച്ചാണ്. കൂടെ ജോലി ചെയ്തിരുന്ന യുവതിക്കൊപ്പം ജീവിതം തുടങ്ങിയ ഇയാള്‍ രണ്ടാമത്തെ വിവാഹവും കഴിച്ചു. പിന്നാലെ ആദ്യഭാര്യ കോടതിയിലെത്തി.
മൂന്നു പേരെയും വിളിച്ചു വരുത്തിയ കോടതി നടത്തിയ ചര്‍ച്ചയിലാണ് ധാരണ. കുട്ടികളുടെ ഭാവിയെ ഓര്‍ത്ത് രണ്ടുപേരും ഒത്തുതീര്‍പ്പിനു സമ്മതിച്ചു.