കൊച്ചി | ലൈഫ് മിഷന്‍ ഭവന പദ്ധതിയിലെ കോഴ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി.) അറസ്റ്റ് ചെയ്തു. തുടര്‍ച്ചയായി മൂന്നു ദിവസത്തോളം നീണ്ട ചോദ്യം ചെയ്യലുകള്‍ക്ക് ഒടുവില്‍, ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ 31നാണ് ശിവശങ്കര്‍ വിരമിച്ചത്. കള്ളപ്പണക്കേസ്, ഡോളര്‍ കടത്തുകേസ് എന്നിവയില്‍ ശിവശങ്കറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിദേശനാണ്യ വിനിമയ നിരോധന നിയമപ്രകാരം സി.ബി.ഐയും ശിവശങ്കറിനെ പ്രതി ചേര്‍ത്തിട്ടുണ്ട്. ബുധനാഴ്ച രാവിലെ ശിവശങ്കറിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.
സ്വപ്‌ന സുരേഷിന്റെ മൊഴിയാണ് ശിവശങ്കറിന്റെ അറസ്റ്റിലേക്കു കാര്യങ്ങള്‍ എത്തിച്ചത്. യു.എ.ഇയുടെ സഹകരണത്തോടെ വടക്കാഞ്ചേരിയില്‍ പാര്‍പ്പിട സമുച്ചയം നിര്‍മിച്ച പദ്ധതിയില്‍ കോടികളുടെ കോഴ ഇടപാടു നടന്നുവെന്നാണ് കേസ്. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപയുടെ കോഴ നല്‍കിയെന്നു നിര്‍മ്മാണ കരാറെടുത്ത യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു.
m sivasanker arrested in life mission bribe case