കൊച്ചി | സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ തഴച്ചു വരുന്നു. സാധാരണക്കാരെയും വിദ്യാർത്ഥികളും ലക്ഷ്യമിട്ട് മാഫിയാ സംഘങ്ങൾ വേരുറപ്പിക്കുമ്പോൾ പിടിക്കപ്പെടുന്നത് അപൂർവ്വം കേസുകളാണ്. കേരളത്തിൽ അടക്കം വിതരണം ചെയ്യാനായി എത്തിച്ച 2500 കിലോ മരുന്നാണ് കഴിഞ്ഞ ദിവസം പുറംകടലിൽ പിടികൂടിയത്. കഴിഞ്ഞ ദിവസം തലസ്ഥാനത്തു എക്സൈസ് നടത്തിയത് കഞ്ചാവ് വേട്ടയാണ്. എം ഡി എം എയുമായി പിടിയിലാകുന്നതിൽ അധികവും താഴെ തട്ടിലെ വിതരണക്കാരാണ്. അന്വേഷണം അവരിൽ അവസാനിക്കുകയും ചെയ്യുന്നു.
12,000 കോടിയിലേറെ രൂപയുടെ ലഹരിമരുന്നാണ് എന്‍ബിസി-നേവി സംയുക്ത പരിശോധനയില്‍ കൊച്ചിയിൽ പിടികൂടിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരിവേട്ടയാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. 2,500 കിലോ മെഥാംഫിറ്റമിന്‍, 500 കിലോ ഹെറോയിന്‍, 529 കിലോ ഹാശിഷ് ഓയില്‍ തുടങ്ങിയവ ലഹരി പദാര്‍ത്ഥങ്ങളാണ് പിടികൂടിയത്. ഇതുവരെ പിടികൂടിയിട്ടുള്ളതില്‍ ഏറ്റവും വലിയ മെഥാംഫിറ്റമിന്‍ ശേഖരമാണിത്.
അഫ്ഗാനില്‍നിന്ന് കടല്‍മാര്‍ഗം കൊണ്ടുപോയ ലഹരിശേഖരമാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും നേവിയും ചേര്‍ന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പാകിസ്താന്‍ സ്വദേശി പിടിയിലായിട്ടുണ്ട്.
drug haul kochi nbc navy