തിരുവനന്തപുരം| യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചെന്ന കേസില്‍ സംവിധായിക ലക്ഷ്മി ദീപ്ത (ശ്രീലാ പി. മണി) അറസ്റ്റില്‍. അരുവിക്കര പോലീസ് നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടു.
സിനിമയില്‍ നായകനാക്കാമെന്നു പറഞ്ഞ് അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന വെങ്ങാനൂര്‍ സ്വദേശിയായ 26കാരന്റെ പരാതിയിലാണ് നടപടി. എല്ലാ ബുധനാഴ്ചയും വ്യാഴാഴ്ചയും ഒമ്പതിനും പന്ത്രണ്ടിനും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ആറാഴ്ച്ചക്കാലം ഹാജരാകണം, അന്വേഷണത്തോടു സഹകരിക്കണം തുടങ്ങിയ വ്യവസ്ഥകള്‍ പ്രകാരമാണ് ജാമ്യം. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ജാമ്യം അനുവദിച്ചത്.