സോളാർ പീഡനക്കേസ്: ഉമ്മൻ ചാണ്ടിക്ക് സി.ബി.ഐ ക്ലീൻ ചിറ്റ് നൽകി

തിരുവനന്തപുരം | സോളർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സിബിഐ ക്ലീൻചിറ്റ് നൽ‌കി. ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണു സിബിഐ റിപ്പോർട്ട് നൽകിയത്. മുഖ്യമന്ത്രിയായിരിക്കെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്നാണ് സോളർ തട്ടിപ്പുകേസിലെ പ്രതി കൂടിയായ സ്ത്രീ ആരോപിച്ചത്. എന്നാൽ ഇതൊന്നും കറന്നത്താനായില്ല എന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ചിരിക്കുന്നത്.

പീഡനം നടന്നെന്ന് പറയുന്ന സമയത്ത് ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിലുണ്ടായിരുന്നില്ല, പരാതിക്കാരി ക്ലിഫ് ഹൗസിൽ പോയെന്ന മൊഴി നുണ തുടങ്ങിയ കണ്ടെത്തലുകളാണ് സി ബി ഐ കോടതിയെ അറിയിച്ചത്. നൂറിലധികം പേരുടെ മൊഴി രേഖപ്പെടുത്തി ശാസ്ത്രീയ പരിശോധനകളിലൂടെയായിരുന്നു അന്വേഷണം. ആരോപണം നേരിട്ട കെ.സി.വേണുഗോപാൽ, ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി.അനിൽകുമാർ, അബ്ദുല്ലക്കുട്ടി എന്നിവർക്കും ക്ലീൻചീറ്റ് ലഭിച്ചു. ഉമ്മൻചാണ്ടിക്കെതിരെ തുടർനടപടി സ്വീകരിക്കില്ലെന്നും മറ്റുള്ളവർക്കെതിരെ കോടതിയെ സമീപിക്കുമെന്നും ആദ്യം പരാതിക്കാരി പറഞ്ഞു. എന്നാൽ, പിന്നീട് നിലപാട് മാറ്റിയ പരാതിക്കാരി ക്ലീൻ ചിറ്റ് ലഭിച്ച ആറുപേ‍ർക്കെതിരെയും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ അടക്കം യു.ഡി.എഫിനെതിരെ സി.പി.എം ഉപയോഗിച്ച ആയുധം കൂടിയാണ് സോളാർ കേസുകൾ. അതിനാൽ തന്നെ സി.ബി.ഐയുടെ നടപടി സംസ്ഥാന സർക്കാരിനെതിരെയുള്ള തിരിച്ചടിയാണ്.

CBI removed Solar Scam charges against Oommen Chandy

LEAVE A REPLY

Please enter your comment!
Please enter your name here