സിനി താരം ഉല്ലാസ് പന്തളത്തിന്റ ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പന്തളം | സിനിമ സീരിയൽ താരം ഉല്ലാസ് പന്തളത്തിന്‍റെ ഭാര്യ ആശയെ (38) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പന്തളം പൂഴിക്കാട്ടെ വീട്ടിലാണ് സംഭവം.

ഭാര്യയെ കാണാനില്ലെന്നറിയിച്ച് ഉല്ലാസ് പന്തളം പോലീസിനെ വിളിച്ചിരുന്നു. തുടര്‍ന്ന് പോലീസ് സംഘം വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുകളിലത്തെ നിലയില്‍ ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങിയതെന്നും പോലീസ് പറയുന്നു. അടുത്ത കാലത്താണ് പുതിയ വീടുവെച്ച് ഉല്ലാസും കുടുംബവും താമസം മാറിയത്. ഉല്ലാസ് വീട്ടിലുണ്ടായിരുന്നപ്പോള്‍ തന്നെയാണ് മരണം നടന്നത് എന്നാണ് പോലീസ് നൽകുന്ന വിവരം. മൃതദേഹം അടൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: ഇന്ദുജിത്, സൂര്യജിത്.

actor ullas pandalams wife found dead in home

LEAVE A REPLY

Please enter your comment!
Please enter your name here