മരട് ഫഌറ്റ് നിര്‍മ്മാതാവ് ജെയ്ന്‍ ഹൗസിംഗിന്റെ ഉടമയ്ക്കായി ചെന്നൈയില്‍ റെയ്ഡ്

0

കൊച്ചി: സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫഌറ്റുകളിലൊന്നിന്റെ നിര്‍മ്മാതാക്കളായ ജെയ്ന്‍ ഹൗസിംഗിന്റെ ചെന്നൈ ഓഫീസില്‍ റെയ്ഡ്. ജെയ്ന്‍ ഹൗസിംഗ് ഉടമ സന്ദീപ് മേത്തയെ കണ്ടെത്താനായിരുന്നു റെയ്ഡ്.

മേത്തയോട് തിങ്കളാഴ്ച ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ഹാജരാകാത്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച ചെന്നൈയിലെത്തിയ അന്വേഷസംഘം ഇന്ന് മേത്തയുടെ ഓഫീസിലെത്തുകയായിരുന്നു. എന്നാല്‍ മേത്തയെ ഓഫീസില്‍ കണ്ടെത്താനായില്ല. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും രിശോധന കര്‍ശനമാക്കിയതായി അന്വേഷണ സംഘം വ്യക്തമാക്കി.

നിലവില്‍ ഹോളി ഫെയ്ത്ത് ഉടമ സാനി ഫ്രാന്‍സിസ് അടക്കമുള്ളവര്‍ മൂവാറ്റുപുഴ സബ് ജയിലിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here