കേരളാ എക്‌സ്പ്രസിന്റെ കോച്ചിനടയില്‍ വിള്ളല്‍, ഒഴിവായത് വന്‍ അപകടം

0

കൊച്ചി: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കേരളാ എക്‌സ്പ്രസിന്റെ കോച്ചിന്റെ അടിയില്‍ വിള്ളല്‍. ട്രെയിന്‍ എറണാകും സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ടെക്‌നിക്കല്‍ ജീവനക്കാരാണ് എസ് 4 കോച്ചിന്റെ ചക്രങ്ങളുടെ മുകളിലെ ബീമില്‍ വിള്ളല്‍ കണ്ടെത്തിയത്.
വിള്ളല്‍ കണ്ടെത്താതെ ട്രെയിന്‍ യാത്ര തുടര്‍ന്നിരുന്നെങ്കില്‍ വലിയ അപകടം ഉണ്ടാകുമായിരുന്നു. യാത്രക്കാരെ മറ്റൊരു കോച്ചിലേക്ക് മാറ്റിയശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here