തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടങ്ങളിലും എല്‍ഡിഎഫ് പ്രസിഡന്റുമാർ അധികാരത്തിലേറി. മൂന്നിടങ്ങളില്‍ മാത്രമാണ് യുഡിഎഫിന് അധികാരത്തിലേറി. മൂന്നിടങ്ങളില്‍ മാത്രമാണ് യുഡിഎഫിന് അധികാരം ലഭിച്ചത്. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം വന്ന വയനാട്ടില്‍ യുഡിഎഫ് നറുക്കെടുപ്പിലൂടെയാണ് നറുക്കെടുപ്പിലൂടെയാണ് അധികാരം നേടിയത്.

തൃശൂർ പാവറട്ടി ഗ്രാമപഞ്ചായത്തിൽ അട്ടിമറിയിലൂടെ ഇടതുമുന്നണിക്ക് ഭരണം ലഭിച്ചു. യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി സിന്ധു അനിൽകുമാർ ഇടതുപക്ഷ പിന്തുണയോടെ വിജയിച്ചു. കണ്ണൂർ നടുവിൽ പഞ്ചായത്തിൽ അട്ടിമറി. ഡി.സി.സി സെക്രട്ടറി ബേബി ഓടംപള്ളി കൂറുമാറി എല്‍.ഡി.എഫ് പിന്തുണയോടെ പ്രസിഡന്‍റായി. മൂന്ന് കോൺഗ്രസ്‌ അംഗങ്ങളും ഒരു കോൺഗ്രസ്‌ വിമതയും ബേബിയെ പിന്തുണച്ചു.

റാന്നി പഞ്ചായത്തിൽ ബി.ജെ.പി പിന്തുണയോടെ എൽ.ഡി.എഫ് അധികാരത്തിൽ വന്നു. കേരള കോൺഗ്രസ് അംഗത്തെ പ്രസിഡന്‍റാക്കി. പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്.ഡി.പി.ഐ വോട്ട് എൽ.ഡി.എഫിന് ചെയ്തു. പ്രസിഡന്‍റ് സ്ഥാനം സ്വീകരിക്കില്ലെന്ന് സി.പി.എം അറിയിച്ചു. പത്തനംതിട്ട ചിറ്റാർ പഞ്ചായത്തിൽ അട്ടിമറി. എൽ.ഡി.എഫ് പിന്തുണയോടെ കോൺഗ്രസ് അംഗം പ്രസിഡന്‍റായി. കോൺഗ്രസിലെ സജി കുളത്തിങ്കൽ പ്രസിഡന്‍റായി.

കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ രണ്ട് എസ്.ഡി.പി.ഐ അംഗങ്ങളുടെ പിന്തുണ എൽ.ഡി.എഫിന് ലഭിച്ചു. ഇതോടെ യു.ഡി.എഫ്-എൽ.ഡി.എഫ് കക്ഷിനില തുല്യമായി. ഭരണം നിശ്ചയിക്കാൻ നറുക്കെടുപ്പ് തുടങ്ങി. എസ്.ഡി.പി.ഐയുടെ പിന്തുണയോടെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ ലീഗിന് ഭരണം ലഭിച്ചു. കാസർകോട് ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫിന്‍റെ ബേബി ബാലകൃഷ്ണൻ പ്രസിഡന്‍റാകും.കാസർകോട് മുളിയാർ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിന് ഭരണം നേടി.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ കെ.ജി.രാജേശ്വരി എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 23 അംഗ ഡിവിഷനുകളില്‍  21 ഇടങ്ങളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നത്. യുഡിഎഫിന് രണ്ടു സീറ്റുകള്‍ മാത്രമെ ആലപ്പുഴ ജില്ലാ പഞ്ചായത്തില്‍ ലഭിച്ചിട്ടുള്ളൂ. 

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് എമ്മിലെ നിര്‍മ്മല ജിമ്മി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ ഇവിടെ യുഡിഎഫ് ഭരണമായിരുന്നു. നിര്‍മ്മല ജിമ്മി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ ഇവിടെ യുഡിഎഫ് ഭരണമായിരുന്നു. നിര്‍മ്മലക്ക് 14 വോട്ടും എതിര്‍ സ്ഥാനാര്‍ഥി രാധ വി നായര്‍ക്ക് 7 7 വോട്ടും ലഭിച്ചു. ജനപക്ഷം അംഗം ഷോണ്‍ ജോര്‍ജ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.


LEAVE A REPLY

Please enter your comment!
Please enter your name here