തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലേക്കുള്ള സി.പി.എം അംഗങ്ങളെ തീരുമാനിച്ചു. രാവിലെ ചേര്‍ന്ന പി.ബി. അംഗങ്ങളുടെ യോഗവും തുടര്‍ന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിലുമാണ് പാനല്‍ തയ്യാറായത്.

എല്ലാം പുതുമുഖങ്ങളാകട്ടെയെന്ന ധാരണയുണ്ടായതോടെ, നിലവിലെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പുറത്തായി. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം.വി. ഗോവിന്ദനും കെ. രാധാകൃഷ്ണനും മന്ത്രിമാരാകും. സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. രാജീവിനും കെ.എന്‍.ബാലഗോപാലിനും അവസരം ലഭിച്ചു. ഡി.വൈ.എഫ്.ഐ. ദേശീയ ഭാരവാഹികൂടിയായ പി.എം. മുഹമ്മദ് റിയാന്‍ മന്ത്രിയായപ്പോള്‍ മുന്‍ എം.പി. കൂടിയായ എം.ബി. രാജേഷാണ് നിയുക്ത സ്പീക്കര്‍. അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറാണ് ഡെപ്യൂട്ടി സ്പീക്കര്‍.

സി.പി.എം മന്ത്രിമാര്‍ ഇവരാണ്: എം.വി. ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ആര്‍. ബിന്ദു, വീണാ ജോര്‍ജ്, വി. അബ്ദുറഹ്‌മാന്‍.

സി.പി.ഐ മന്ത്രിമാര്‍: പി. പ്രസാദ്, കെ.രാജന്‍, ജെ. ചിഞ്ചുറാണി, ജി.ആര്‍. അനില്‍.

LEAVE A REPLY

Please enter your comment!
Please enter your name here