സര്‍ക്കാരിന്റെ ജനകീയ മുഖം വീണ്ടെടുക്കാന്‍ സി.പി.എം നിര്‍ദേശം, കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഇടപെടുന്നു

തിരുവനന്തപുരം | സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനകീയവും കാര്യക്ഷമവുമാക്കി മാറ്റാന്‍ സി.പി.എം നിര്‍ദേശിച്ചു. ഓരോ വകുപ്പിന്റെയും പ്രവര്‍ത്തനം പരിശോധിച്ചാണ് തിരുത്തല്‍ എങ്ങനെ വേണമെന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചത്. അഞ്ചു ദിവസമായി നടന്ന നേതൃയോഗങ്ങളില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് പാര്‍ട്ടി തയ്യാറാക്കിയ മാര്‍ഗരേഖ മന്ത്രിമാരും വകുപ്പുകളും പാലിച്ചിട്ടുണ്ടോയെന്നാണ് സമഗ്രമായി പരിശോധിച്ചത്.

ഭരണരംഗത്തുള്ള സഖാക്കളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് തിരുത്തലുകള്‍ വരുത്താന്‍ ഇടപെടേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്ന് സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് വിശദമായ ചര്‍ച്ച നടന്നത്. സര്‍ക്കാരിന്റെ പൊതുവായ പ്രവര്‍ത്തനരീതി പാര്‍ട്ടിയാണ് നിശ്ചയിക്കേണ്ടത്. നിശ്ചയിച്ച കാര്യങ്ങളില്‍ എത്രത്തോളം പൂര്‍ത്തീകരിച്ചുവെന്നതില്‍ നിരന്തരപരിശോധന വേണമെന്നും തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here