പുണെ: സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന വാക്‌സിന്‍ ആദ്യം ഇന്ത്യക്കാര്‍ക്ക് ലഭ്യമാക്കുമെന്നും വാക്സിന് അടിയന്തര ലൈസന്‍സ് ലഭ്യമാക്കാന്‍ ശ്രമം നടത്തിവരികയാണെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി. ഓക്സഫഡ് സര്‍വകലശാല വികസിപ്പച്ച കോവിഡ് വാക്സീന്റെ അടിയന്തര ഉപയോഗത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. വാക്സീന്‍ നിര്‍മാണ പുരോഗതി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിലയിരുത്തിയിയതിന് പിന്നാലെയാണ് കമ്പനിയുടെ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രി  അഹമ്മദബാദ്, ഹൈദരാബാദ്, പുണെ എന്നിവടങ്ങളിലെ പരീക്ഷണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു

കോവിഡ് വാക്സിൻറെ ഇന്ത്യയിലെ പരീക്ഷണം അന്തിമഘട്ടത്തിലേയ്ക്ക് കടക്കുന്ന സാഹചര്യത്തിലാണ് നിർമ്മാണ പുരോഗതി നേരിട്ടെത്തി പ്രധാനമന്ത്രി വിലയിരുത്തിയത്. സൈക്കോവ് ഡി വാക്സിൻറെ പരീക്ഷണം നടത്തുന്ന അഹമ്മദാബാദിലെ സൈഡസ് ബൈയോടെക് പാർക്കിലായിരുന്നു ആദ്യ സന്ദർശനം. ഗവേഷകരുമായി കൂടിക്കാഴ്ച നടത്തിയശേഷം പിപിഈ കിറ്റും മാസ്കും ധരിച്ച് ലാബിലെത്തി പ്രധാനമന്ത്രി പരീക്ഷണ പുരോഗതി വിലയിരുത്തി. തുടർന്ന് ഹൈദരാബാദിലെ ഭാരത് ബയോടെക്ക് തദേശിയമായി നിർമ്മിക്കുന്ന കോവാക്സിൻ കേന്ദ്രത്തിൽ സന്ദർശനം നടത്തി. വാക്സിൻറെ വെല്ലുവിളികളും ഉത്പാദനം സംബന്ധിച്ചുള്ള വിവരങ്ങളും ഗവേഷകരിൽ നിന്നും ചോദിച്ചറിഞ്ഞു.

ഒക്സ്ഫോഡ് ശാസ്ത്രജ്ഞരുമായി ചേർന്ന് കോവിഷീൽഡ് വാക്സീൻ നിർമ്മിക്കുന്ന പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടും സന്ദർശിച്ചാണ്  പ്രധാനമന്ത്രി മടങ്ങിയത്. അനുമതി ലഭിച്ചാല്‍ രണ്ടാഴ്ചയ്ക്കകം ഉപയോഗിച്ചുതുടങ്ങാമെന്ന് സീറം ഇന്‍സ്റ്റിറ്റ‍‍ൃട്ട് അറിയിച്ചു. അടുത്തവര്‍ഷം ജൂലൈയോടെ 300 മുതല്‍ 400 ദശലക്ഷം വാക്സീന്‍ ഡോസുകള്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സീറം ഇന്‍സ്റ്റിറ്റൃൂട്ട് വ്യക്തമാക്കി.

വാക്‌സിന്‍ ഉത്പാദനം സംബന്ധിച്ച വിവരങ്ങള്‍ ഡ്രഗ് കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഓക്‌സ്ഫഡില്‍ നടക്കുന്ന വാക്‌സിന്‍ പരീക്ഷണത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇതിന്റെ പുരോഗതിയെന്നും അദ്ദേഹം വ്യക്തമാക്കി.


LEAVE A REPLY

Please enter your comment!
Please enter your name here