50 ലക്ഷം വാക്സിന്‍ എത്തിക്കണമെന്ന് കേന്ദ്രത്തോട് കേരളം

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരള സര്‍ക്കാരിന്‍്റെയും ആരോഗ്യ വകുപ്പിന്‍്റെയും മുന്‍നിലപാടുകളും നിയന്ത്രണത്തില്‍ വരുത്തിയ അലംഭാവവും ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അയവ് വരുത്തിയതാണ് ഇപ്പോഴത്തെ രോഗവ്യാപനത്തിന്‍്റെ കാരണമെന്നാണ് സാമൂഹ്യനിരീക്ഷകര്‍ വിലയിരുത്തുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍്റെ മുന്‍നിലപാടുകളും അറിയിപ്പുകളുമാണ് സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കുന്നത്. കേരളത്തിന് അടിയന്തിര വാക്സിന്‍ എത്തിക്കണമെന്ന ആരോഗ്യവകുപ്പിന്‍്റെ കത്താണ് ഇപ്പോഴത്തെ ഈ കുത്തിപ്പൊക്കലിന് കാരണം.

മാര്‍ച്ച്‌ 27 2020: ‘കൊറോണയെ നേരിടാന്‍ ക്യൂബയില്‍ നിന്നും മരുന്ന് കൊണ്ടുവരുന്ന കാര്യം ആലോചനയിലാണ്. കൊറോണ വൈറസ് രോഗത്തെ നേരിടാന്‍ ക്യൂബയില്‍ വികസിപ്പിച്ചെടുത്ത മരുന്ന് കൊണ്ടുവരുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്.’ – മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

നവംബര്‍ 30 2020: ‘കേരളം സ്വന്തമായി കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കും. വാക്സിന്‍ നിര്‍മ്മാണത്തിനായി വിദഗ്ധ സമിതി രൂപീകരിക്കും. നിപ, ചിക്കന്‍ഗുനിയ പോലുള്ള രോഗങ്ങള്‍ പടര്‍ന്ന് പിടിച്ച നാടാണ് കേരളം. അതിനാല്‍ സംസ്ഥാനത്തിന് സ്വന്തം നിലയ്ക് വാക്സിന്‍ നിര്‍മ്മിക്കാന്‍ സാധിക്കും. ഇതിനാവശ്യമായ ഗവേഷണങ്ങള്‍ നടത്തും. ഇത്തരം ശ്രമങ്ങള്‍ ഭാവിയിലേക്കുള്ള കരുതലാണ്. വാക്സിന്‍ നിര്‍മ്മിക്കുന്നതിന് സാധ്യതകള്‍ മനസിലാക്കാന്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്’. മുഖ്യമന്ത്രി വ്യക്തമാക്കി.

ഏപ്രില്‍ 12 2021: 50 ലക്ഷം ഡോസ് കൊവിഡ് വാക്സിന്‍ അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന് കത്തയച്ചു. അടുത്ത മൂന്ന് ദിവസത്തേക്ക് വാക്സിനേഷന്‍ നടത്താന്‍ വാക്സിന്‍ തികയില്ല. കൂടുതല്‍ ഡോസ് വാക്സിന്‍ വേണമെന്നായിരുന്നു മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടത്.

അതേസമയം, സംസ്ഥാനത്ത് വാക്സീന്‍ ക്ഷാമം ഗുരുതരമായ പ്രശ്നമായി മാറാന്‍ പോകുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ നേരത്തെ പ്രതികരിച്ചിരുന്നു. മാസ് വാക്സിനേഷന്‍ തുടങ്ങിയതോടെ ലഭ്യതക്കുറവ് ഉണ്ടാകുന്നുണ്ടെന്നും പല മേഖലയിലും രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമേയുള്ളുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

കൊവിഡ് വാപനത്തിന്‍്റെ ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാനം രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. വാക്സിന്‍ ഉത്പാദനം വേഗത്തിലാക്കണമെന്നായിരുന്നു സംസ്ഥാനം ആവശ്യപ്പെട്ടത്. എന്നാല്‍, വാക്സിന്‍ നല്‍കിയപ്പോള്‍ ഏറ്റവും കുറവ് തോതില്‍, മന്ദഗതിയില്‍ വാക്സിന്‍ നല്‍കിയതും കേരളമാണെന്ന് കേന്ദ്രം തന്നെ അറിയിച്ചതാണ്. കൊവിഡ് വ്യാപന സമയത്ത് കേന്ദ്ര വിമര്‍ശിച്ച കേരളം ഇപ്പോള്‍ വാക്സിന്‍ ഡോസ് എത്രയും പെട്ടന്ന് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന രീതിയിലേക്ക് കാര്യങ്ങളെത്തി. കൊവിഡിനെ പ്രതിരോധിക്കാന്‍ കേന്ദ്രം പരിശ്രമിക്കുന്നതിന്‍്റെ ഏറ്റവും വലിയ തെളിവാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here