കാത്തിരുന്ന ദിനം നാളെ; സംസ്ഥാനത്ത് വാക്‌സിന്‍ കുത്തിവയ്പിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി; ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കൊവിഡ് വാക്സിന്‍ കുത്തിവയ്പിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും കൊവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയത്. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷന്‍ നടക്കുന്നത്.

എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും ഉണ്ടാകും. ബാക്കി ജില്ലകളില്‍ ഒന്‍പത് കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടേയും വിഭാഗങ്ങളുടേയും അന്താരാഷ്ട്ര ഏജന്‍സികളായ ഡബ്ല്യുഎച്ച്‌.ഒ., യൂണിസെഫ്, യു.എന്‍.ഡി.പി. തുടങ്ങിയവയുടെ സഹകരണത്തോടെയുമാണ് വാക്സിനേഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

രണ്ടാംഘട്ടത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുന്‍നിരയില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും മൂന്നാംഘട്ടത്തില്‍ 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്സിന്‍ നല്‍കും. ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുക്കണം. രണ്ട് പ്രാവശ്യം വാക്സിന്‍ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ. 28 ദിവസങ്ങള്‍ക്കുള്ളിലാണ് രണ്ടാമത്തെ വാക്സിന്‍

വാക്സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും.ആദ്യ ഘട്ടത്തില്‍ രാജ്യത്തെ 3000 കേന്ദ്രങ്ങളിലായി മൂന്ന് കോടിയോളമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊറോണ മുന്‍നിര പോരാളികള്‍ക്കുമാണ് വാക്സിന്‍ നല്‍കുക.ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ പ്രോഗ്രാമിനായി ഇന്ത്യയില്‍ നിര്‍മ്മിച്ച രണ്ട് വാക്സിനുകളുടെ മതിയായ ഡോസുകള്‍ എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര പ്രദേശങ്ങളിലേക്കും എത്തിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡിനുമാണ് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ കൊവിഷീല്‍ഡ് വാക്‌സിനാണ് തുടക്കത്തില്‍ വിതരണം ചെയ്യുക.ആദ്യ ദിവസം തന്നെ കൊവിഡ് -19 ഷോട്ടുകള്‍ സ്വീകരിക്കുന്ന രാജ്യത്തുടനീളമുള്ള ചില ആരോഗ്യ പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി മോദി സംവദിക്കും.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സാങ്കേതിക വിദഗ്ധര്‍, ഐസിഡിഎസ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ലാബ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും തൊഴിലാളികള്‍ സംസ്ഥാന, കേന്ദ്ര പോലീസ് വകുപ്പ്, സായുധ സേന, ഹോം ഗാര്‍ഡ്, ജയില്‍ സ്റ്റാഫ്, ദുരന്ത നിവാരണ സന്നദ്ധപ്രവര്‍ത്തകര്‍, സിവില്‍ ഡിഫന്‍സ് ഓര്‍ഗനൈസേഷന്‍, മുനിസിപ്പല്‍ തൊഴിലാളികള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള കൊവിഡ് മുന്നണി പോരാളികള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുക.

ഓരോ കേന്ദ്രങ്ങളിലും തുടക്കത്തില്‍ 100 പേര്‍ക്ക് വീതമാണ് വാക്‌സിന്‍ നല്‍കുക. രണ്ടാം ഘട്ടത്തില്‍ 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും രോഗവ്യാപന സാധ്യത കൂടുതലുള്ള 50 വയസിന് താഴെ പ്രായമുള്ളവര്‍ക്കും നല്‍കും.ാരോ ആള്‍ക്കും 0.5 എം.എല്‍. കോവീഷീല്‍ഡ് വാക്‌സിനാണ് കുത്തിവയ്പ്പിലൂടെ നല്‍കുന്നത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാല്‍ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക.

LEAVE A REPLY

Please enter your comment!
Please enter your name here