വാണിജ്യാടിസ്ഥാനത്തിൽ കൊവിഡ് വാക്സിൻ കയറ്റുമതി ആരംഭിച്ച് ഇന്ത്യ

ഡൽഹി: വാണിജ്യാടിസ്ഥാനത്തിലുള്ള കൊവിഡ് -19 വാക്‌സിൻ കയറ്റുമതി ആരംഭിച്ച് സർക്കാർ ഇന്നു മുതലാണ് കയറ്റുമതി ആരംഭിച്ചത്. ബ്രസീലിലേക്കും, മൊറോക്കോയിലേക്കും ആണ് ആദ്യമായി വാക്സിൻ അയച്ചത്, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധൻ ശൃംഗ്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

യുകെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ആസ്ട്രസെനേക്കയും ഒക്സഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ടിൻെറ സഹായത്തോടെ വികസിപ്പിച്ച വാക്സിനാണ് കയറ്റുമതി ചെയ്യുന്നത്.
ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിര്‍മാതാക്കളായ സിറം ഇൻസ്റ്റിറ്റൂട്ടിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള വാക്സിൻ ഓർഡറുകൾ ലഭിച്ചിട്ടുണ്ട്.

ഇന്ത്യയുടെ കൊവിഡ് വാക്സിൻ ഉത്പാദന ക്ഷമത കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ലോകത്തിന് പ്രയോജനപ്പെടട്ടെ എന്ന പ്രധാനമന്ത്രിയുടെ തീരുമാന പ്രകാരമാണ് വാണിജ്യാടിസ്ഥാനത്തിൽ വാക്സിൻ കയറ്റുമതി തുടങ്ങാൻ കാരണമായതെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.

ദക്ഷിണാഫ്രിയ്ക്കയിലും സൗദി അറേബ്യയിലും ഇന്ത്യയിൽ നിന്ന് കൊവിഡ് വാക്സിൻ എത്തും.. 20 ലക്ഷം ഡോസാണ് ബ്രസീലിന് കൈമാറുന്നത്. തുടക്കത്തിൽ അയൽരാജ്യങ്ങൾക്ക് സൗജന്യമായി ആയിരുന്നു വാക്സിൻ വിതരണം എങ്കിലും ഇനി വാണിജ്യാടിസ്ഥാനത്തിലായിരിക്കും വാക്സിൻ വിതരണം

സര്‍ക്കാരിൻെറ വാക്സിനേഷൻ പരിപാടി ആരംഭിയ്ക്കുന്നത് വരെ വാക്സിൻ കയറ്റുമതി തടഞ്ഞിരുന്നു. എങ്കിലും ഭൂട്ടാൻ, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ അയൽ രാജ്യങ്ങളിലേയ്ക്ക് കഴിഞ്ഞ സൗജന്യ വാക്സിൻ സാമ്പിളുകൾ അയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here