തിരുവനന്തപുരം: കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന സംബന്ധിച്ച്‌ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണല്‍ വി ഭാസ്കരന്‍ പറഞ്ഞു. പ​രാ​തി കി​ട്ടി​യാ​ല്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും വി. ​ഭാ​സ്ക​ര​ന്‍ അ​റി​യി​ച്ചു. മാധ്യമവാര്‍ത്തകള്‍ താന്‍ കണ്ടു എന്നും അദ്ദേഹം പറഞ്ഞു

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 വാ​ക്സി​ന്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​ഖ്യാ​പ​നം തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണെ​ന്ന് യു​ഡി​എ​ഫ് ആ​രോ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി​യെ​ന്നും യു​ഡി​എ​ഫ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ചു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ വാ​ഗ്ദാ​ന​ങ്ങ​ളും പ്ര​ഖ്യാ​പ​ന​ങ്ങ​ളും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കെ.​സി. ജോ​സ​ഫ് എം​എ​ല്‍​എ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ്, വാക്സിൻ ലഭ്യമായാൽ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ഇതാണ് വിവാദത്തിലായത്.

മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ തെരഞ്ഞെടുപ്പ് പ്രചാരണം സമാപിക്കുന്നതിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ പുറത്ത് വന്നത്. ഇത് ഈ ജില്ലകളിലെ വോട്ടർമാരെ സ്വാധീനിക്കുന്ന രീതിയിലുള്ള പ്രഖ്യാപനമാണെന്നാണ് പ്രതിപക്ഷ ആരോപണം. …


LEAVE A REPLY

Please enter your comment!
Please enter your name here