ഡൽഹി : ഇന്ത്യയിൽ കൊറോണ വാക്സീൻ കുട്ടികൾക്ക് ഇപ്പോൾ നൽകില്ലെന്ന് നീതി ആയോഗ് അംഗം ഡോക്ടർ വി കെ പോൾ. ബ്രിട്ടനിലെ കൊറോണ വൈറസിന്റെ വകഭേദവുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 മുതിർന്നവരിൽ വാക്സീൻ കാര്യക്ഷമമെന്ന് ഉറപ്പിച്ച ശേഷം മാത്രമേ കുട്ടികൾക്ക് വാക്സിൻ നൽകുന്ന കാര്യം പരിഗണിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. മുൻഗണനാ ക്രമത്തിൽ വാക്സീൻ വിതരണം ചെയ്യാനാണ് നിലവിലെ തീരുമാനം. നിലവിലെ കൊറോണ വ്യാപനത്തിൽ കുട്ടികൾക്ക് വാക്സിൻ നൽകേണ്ടതില്ല .ഇന്ത്യയില്‍ വാക്സിനേഷന്‍ ജനുവരിയില്‍ ആരംഭിക്കും. ഡിസംബര്‍ അവസാന ദിവസങ്ങളില്‍ തന്നെ വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കാനാണ് നടപടികള്‍ പൂര്‍ത്തിയാകുന്നത്

അതേ സമയം വികസിപ്പിച്ചെടുത്ത വാക്സീന് സീറം ഇൻസ്റ്റിറ്റ്യൂട്ട് അനുമതി തേടി അപേക്ഷ സമർപ്പിച്ചു. ഇന്ത്യയിലും വിദേശത്തും നടത്തിയ പരീക്ഷണങ്ങളുടെ വിശദാംശങ്ങളടക്കമാണ് അപേക്ഷ നൽകിയത്. സീറത്തിനൊപ്പം അപേക്ഷ നൽകിയ ഭാരത് ബയോടെക്കിനോ‌‌‌ടു മൂന്നാം ഘട്ട ട്രയൽ വിവരങ്ങൾ‍ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here