തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 വാക്സിനേഷൻ യജ്ഞം തുടങ്ങാനിരിക്കേ ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. വാക്സിൻ വിതരണത്തി്ൻ്റെ ജില്ലാതല ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതെന്നാണ് റിപ്പോര്‍ട്ട്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ ആരോഗ്യമന്ത്രി പുറത്തിറക്കി.
14 ജില്ലകളിലെയും കളക്ടര്‍മാര്‍, ജില്ലാ മെഡിക്കൽ ഓഫീസര്‍മാര്‍, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. ഓരോ ജില്ലകളിലെയും മുന്നൊരുക്കങ്ങള്‍ യോഗത്തിൽ വിലയിരുത്തി. കേന്ദ്രങ്ങളിൽ ആരോഗ്യപ്രവര്‍ത്തകരും ചുമതലപ്പെട്ട ഉദ്യോഗസ്ഥരും മാത്രമേ പ്രവേശിക്കാൻ പാടുള്ളൂവെന്ന് യോഗത്തിൽ നിര്‍ദേശം നല്കി.

വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്ന എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ആള്‍ക്കൂട്ടങ്ങള്‍ പാടില്ലെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. വാക്സിൻ എടുക്കാൻ എത്തുന്നവരും വാക്സിൻ നല്കുന്ന ഉദ്യോഗസ്ഥരും നിര്‍ബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം ഉറപ്പാക്കുകയും വേണം. കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുകയും വേണം. വാക്സിനേഷൻ കേന്ദ്രങ്ങള്‍ ഇടയ്ക്കിടെ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം.
വാക്സിനേഷൻ കേന്ദ്രങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിട്ടാൽ അപ്പപ്പോള്‍ പരിഹരിച്ച് മുൻപോട്ടു പോകണമെന്ന് മന്ത്രി വ്യക്തമാക്കി. രോഗലക്ഷണങ്ങളുള്ള ആരെങ്കിലും വാക്സിനേഷൻ കേന്ദ്രത്തിൻ്റെ കവാടത്തിൽ എത്തിയാൽ ആവശ്യമായ പരിചരണം നല്‍കുകയും വേണം. വാക്സിൻ കേന്ദ്രങ്ങളിൽ വാക്സിൻ ബോധവത്കരണ പോസ്റ്ററുകള്‍ സ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വാക്സീനേഷന് കേന്ദ്രത്തില്‍ ചുമതലപ്പെടുത്തിയ വാക്സീനേഷന് ഓഫീസര്‍മാരേയും ആരോഗ്യ പ്രവര്‍ത്തകരേയും വാക്സീന് ഗുണഭോക്താക്കളേയും മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. കേന്ദ്രങ്ങളില്‍ വാക്സീനേഷന് ബോധവത്ക്കരണ പോസ്റ്ററുകള്‍ സ്ഥാപിക്കേണ്ടതാണ്. വാക്സീനേഷന് ബൂത്തുകള്‍ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുകയും അണുവിമുക്തമാക്കുകയും വേണം. രോഗലക്ഷണമുള്ളവരെ പ്രവേശന കവാടത്തില്‍ വച്ച് തന്നെ തിരിച്ചറിഞ്ഞ് മതിയായ ആരോഗ്യ പരിചരണം നല്‍കണം. വാക്സീനേഷന് കേന്ദ്രങ്ങളില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അപ്പപ്പോള്‍ വിലയിരുത്തി പരിഹരിച്ച് വാക്സീനേഷന് പ്രക്രിയ സുഗമമാക്കണമെന്നും മന്ത്രി വ്യക്തമാക്കി.