പത്തനംതിട്ട: കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഡോക്ടറെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. വിദേശയാത്ര ചെയ്തവരോ അവരുമായി നേരിട്ട് ബന്ധപ്പെട്ടവരോ അല്ലാത്തവരിലേക്ക് വയറസ് ബാധയുണ്ടാകുന്നത് തടയാനുള്ള ശക്തമായ നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നു.

ബുധനാഴ്ച പുതുതായി ആര്‍ക്കും സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടില്ല. ആശുപത്രികളില്‍ 65 പേര്‍ കൂടി നിരീക്ഷണത്തിലായി. കൊറോണ വൈറസ് അതിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വലിയ ഭീതിയോടെയാണ് ആരോഗ്യ വിദഗ്ധര്‍ ഉറ്റുനോക്കുന്നത്. വരും ദിനങ്ങള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. മൂന്നാം ഘട്ടത്തിലേക്ക് വൈറസ് ബാധ പ്രവേശിച്ചാല്‍ രോഗബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുമോയെന്ന ആശങ്കയിലാണ് ആരോഗ്യ മേഖല.

LEAVE A REPLY

Please enter your comment!
Please enter your name here