തിരുവനന്തപുരം: സംസ്ഥാനത്ത് 62 പേര്‍ക്കു കൂടി വെള്ളിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. 10 പേര്‍ക്ക് രോഗം മാറുകയും ചെയ്തു.
തിരുവനന്തപുരം സബ് ജയിലിലെ രണ്ടു റിമാര്ന്ഡ് തടവുകാര്‍ക്കും ഒരു ഹെല്‍ത്ത് വര്‍ക്കര്‍ക്കും എയര്‍ ഇന്ത്യയുടെ കാബിന് ക്രൂവിലെ രണ്ടു പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1150 ആയി. 577 പേര് ഇപ്പോള്‍ ചികിത്സയിലുണ്ട്. 1,24,167 പേര് നിലവില്‍ നിരീക്ഷണത്തിലുണ്ട്. 1080 പേര് ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്.