തിരുവനന്തപുരം: തുടര്‍ച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം നൂറു കടന്നു. ചൊവ്വാഴ്ച 141 പേര്‍ക്കാണ് വയറസ് ബാധ സ്ഥിരീകരിച്ചിത്. സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

അടുത്തിടെ ഡല്‍ഹിയില്‍ നിന്ന് നാട്ടിലെത്തിയ കൊല്ലം മയ്യനാട് സ്വദേശി വസന്ത് കുമാറാണ് മരിച്ചത്. സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരാകുന്ന ചില കേസുകളുണ്ട്. സംസ്ഥാനത്ത് 60 പേര്‍ കൂടി ഇന്ന് രോഗമുക്തരാവുകയും ചെയ്തു. 1,50,196 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here